10 April 2025

News Image

10 April 2025,"Rajakumari Group has been awarded the Business Leader of the Year Award by News18 Kerala.".

"ന്യൂസ് 18 കേരളം സംഘടിപ്പിച്ച ബിസിനസ് അവാർഡ്സ് 2024ൽ രാജകുമാരി ഗ്രൂപ്പിന് 'ബിസിനസ് ലീഡർ ഓഫ് ദി ഇയർ' പുരസ്കാരം ലഭിച്ചു."

11 Nov 2024

News Image

11 November 2024, India Rajakumari has officially opened the doors to its Charitable Trust dialysis Center.

തിരുവനന്തപുരം: കേരളത്തിൽ വ്യാപാര രംഗത്ത് നിറശോഭയോടെ നിറഞ്ഞ് നില്ക്കുന്ന രാജകുമാരി ഗ്രൂപ്പ് ആതുര ശുശ്രുഷ രംഗത്തേക്ക് കൂടി കടക്കുന്നു. രാജകുമാരി കനിവിന് ഒരു കൈതാങ്ങ് പദ്ധതിയിലൂടെ പുതിയൊരു ആശയം കൂടി മിഴി തുറക്കുമ്പോൾ നാട്ടിലെ ഒരു പാട് രോഗികളെ കൂടി ചേർത്ത് നിർത്താൻ ടീം രാജകുമാരിക്ക് സാധിക്കും. പുതിയതായി ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെൻറ്ററിന്റെ ഉദ്ഘാടനം നവംബർ 20 ന് വൈകുന്നേരം 4 മണിക്ക് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.

ഇന്ന് കേരളത്തിൽ ലഭ്യമാകുന്ന എല്ലാ വിധ സജ്ജീകരണങ്ങളും ഉൾപ്പെടുത്തി അത്യാധുനിക രീതിയിലാണ് ഇവിടുത്തെ പ്രവർത്തന രീതി. ഡയാലിസിസ് സെൻറ്റർ കൂടാതെ ഫിസിയോ തെറാപ്പി, ലാബോറട്ടറി, ജനറൽ മെഡിസിൻ വിഭാഗം ,ഫാർമസി സൗകര്യങ്ങളും ഇവിടെ സുസജ്ജമാണ്. പുതിയ ഡയാലിസിസ് സെൻറ്റർ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്കായി സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പും ഇവിടെ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 755900036 എന്ന നമ്പറിൽ ബന്ധപ്പെടുക